Sunday, April 10, 2011

ശ്രീശാന്തിനു 12 കോടി കൊടുത്തത് വിവാദമാകുന്നു...

ക്രിക്കറ്റ്‌ ലോകകപ്പ്‌ നേടിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് സമ്മാനങ്ങള്‍ വാരി ചോരിയുന്നതിന്റെ ഇടയില്‍ മറ്റൊരു വിവാദം കൂടി പുകയുന്നു.ചരിത്ര വിജയം നേടിയ ഇന്ത്യന്‍ ടീമിന്  വന്‍ സമ്മാനങ്ങളാണ് ലഭിക്കുന്നത്. 
ലോകകപ്പിന് മുന്‍പേ തുടങ്ങിയ വാഗ്ദാന പ്രവാഹം അലതല്ലി ഒഴുകുകയാണ്. ലോകകപ്പ്‌ ടീം അംഗങ്ങള്‍ക്ക്  ബി സി സി ഐ ഓരോ കോടി രൂപ വീതമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ അംഗങ്ങള്‍ക്കും  ഹൂണ്ടായ് വെര്‍ണ കാറും ലഭിക്കും.ഇതിനു പുറമേ ടീം അംഗങ്ങള്‍ക്ക്  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്ലാറ്റ്കളും വില്ലകളും അപ്പാര്‍ട്ടുമെന്റ്കളും സമ്മാനമായി ലഭിക്കും. ആജീവനാന്ത എ സി പാസ് ആണ് റെയില്‍വേ സമ്മാനമായി നല്‍കുന്നത് .വിവിധ സംസ്ഥാനങ്ങള്‍ തങ്ങളുടെ താരങ്ങള്‍ക്ക് കോടികളാണ് സമ്മാനമായി നല്‍കുന്നത്. ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ്  ധോനിക്കാണ് ഏറ്റവും കൂടുതല്‍ സമ്മാനങ്ങള്‍ ലഭിക്കുന്നത് . വിജയശില്‍പ്പികളായ സച്ചിനും യുവരാജിനും കോടികള്‍ സമ്മാനമായി ലഭിക്കും.
            മലയാളത്തിന്റെ അഭിമാനമായ എസ്. ശ്രീശാന്തിനും കോടികളാണ് സമ്മാനമായി ലഭിക്കുക. ഇന്ത്യന്‍ ടീമിന്റെ വിജയത്തില്‍ കാര്യമായി പങ്കുവഹിച്ചില്ലെങ്കിലും ഇന്ത്യന്‍ ടീമിന് ഭാഗ്യം കൊണ്ടുവന്ന ഭാഗ്യ'ശ്രീ'യെ സമ്മാനങ്ങള്‍ കൊണ്ട് മൂടുകയാണ് എല്ലാവരും. ടീം അംഗങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ക്ക് പുറമേ സംസ്ഥാന സര്‍ക്കാരിന്റെ വക കോടികള്‍ ശ്രീയ്ക്ക് ലഭിക്കും.
            ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്ത് രണ്ടു കോടി രൂപയാണ് ക്യാപ്റ്റന്‍ ധോണിക്ക് സമ്മാനമായി പ്രഖ്യാപിച്ചത്. മറ്റു ടീം അംഗങ്ങള്‍ക്ക് ഓരോ കോടിവീതവും പ്രഖ്യാപിച്ചിട്ടുണ്ട്.
 മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രിഥ്വിരാജ് ചൌഹാന്‍ തങ്ങളുടെ കളിക്കാരായ സച്ചിനും സഹീറിനും ഓരോ കോടി വീതം ആണ് നല്‍കുന്നത്.
പഞ്ചാബ് ഉപ മുഖ്യമന്ത്രി ബാദലും തങ്ങളുടെ കളിക്കാര്‍ ആയ ഹര്‍ബന്ജന്‍ സിങ്ങിനും യുവരാജിനും ഓരോ കോടി രൂപ വീതം പ്രഖ്യാപിച്ചത്.
ഉത്തരാഖണ്ഡ്  മുഖ്യന്‍ രമേശ്‌ സച്ചിനും ധോണിക്കും മസൂറി ഹില്‍ സ്റ്റേഷന്  സമീപം വീട് ആണ് നല്‍കുന്നത്.
ഗുജറാത്ത് സര്‍ക്കാര്‍ തങ്ങളുടെ കളിക്കാരായ യൂസഫ്‌ പത്താനും മുനാഫ് പട്ടേലിനും സംസ്ഥാനത്തെ കായികരംഗത്തെ പരമോന്നത ബഹുമതിയായ ഏകലവ്യ പുരസ്കാരവും പ്രഖ്യാപിച്ചു.
കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയും താരങ്ങള്‍ക്ക് സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു. ബംഗളുരുവില്‍ കോടികള്‍ വിലമതിക്കുന്ന റെസിഡന്ഷ്യല്‍ പ്ലോട്കള്‍ ആണ് ടീം അംഗങ്ങള്‍ക്ക് ലഭിക്കുക. ഈ പ്രഖ്യാപനം ഇതിനോടകം വിവാദമായിട്ടുണ്ട്.
തെരെഞ്ഞെടുപ്പയതുകൊണ്ട് മലയാളിയായ ശ്രീശാന്തിനു സര്‍ക്കാര്‍ സമ്മാനങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ത്യക്ക് ഭാഗ്യം കൊണ്ടുവന്ന ശ്രീ ക്ക് സമ്മാനം കൊടുക്കുന്നത് ചട്ടവിരുദ്ധം ആകില്ലെന്ന് പറഞ്ഞു കേരള മുഖ്യമന്ത്രി ശ്രീശാന്തിനു നല്‍കിയത്  12 കോടിയാണ്. കേരള പോലീസില്‍ കോണ്‍സ്റ്റബിള്‍ ആയി നിയമനവും നല്‍കും. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത് തെരഞ്ഞെടുപ്പു ആയുധം ആക്കുകയാണ് ഇപ്പോള്‍. ശ്രീ ക്ക്  സമ്മാനം പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പു  ചട്ടവിരുദ്ധം ആണെന്നും മുഖ്യമന്ത്രിയുടെ നടപടി വോട്ടു നേടാനുള്ള തന്ത്രമാണെന്നും പ്രതിപക്ഷനേതാവ് കോട്ടയത്ത് പറഞ്ഞു.ഈ വിഷയം കമ്മിഷന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ശ്രീക്ക് സമ്മാനം നല്‍കിയ മുഖ്യമന്ത്രിയുടെ പ്രവൃത്തി ബാലിശമായെന്നും ഇടതു മുന്നന്നിക്ക് ലഭിക്കേണ്ടിയിരുന്ന ഉറച്ച പാര്‍ട്ടി വോട്ടുകള്‍ കൂടി നഷ്ട്ടപ്പെടാനാണ് ഇത് വഴി വെച്ചതെന്ന പാര്‍ട്ടി സെക്രട്ടറിയുടെ വാക്കുകള്‍ പാര്‍ട്ടിയിലെ വിഭാഗീയത ഉറപ്പിക്കുന്നതായി. ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടു ഒരു ബോള്‍ പോലും നേരെ ചൊവ്വേ എറിയാന്‍ പറ്റാഞ്ഞ കണക്കില്ലാതെ തല്ലു വാങ്ങി കൂട്ടിയ ശ്രീക്ക് സമ്മാനം കൊടുക്കുന്ന വഴി വന്‍പിച്ച ജനരോക്ഷം മുന്നണിക്ക്‌ നേരെ ഉണ്ടാകും എന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഈ സംഭവത്തിനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇതോടെ കാര്യങ്ങളുടെ പോക്ക് എങ്ങിനെ ആണെന്നതിന്റെ വ്യക്തമായ സൂചനകളാണ് ലഭിക്കുന്നത്.
അതിനിടെ ശ്രീ നോക്ക്കൂലി ആണ് വാങ്ങിയതെന്നരോപിച്ച് വിവിധ പാര്‍ട്ടികള്‍ രംഗത്തെത്തി. രണ്ടു കളികള്‍ മാത്രം കളിച്ചു ഇത്രയധികം കോടികള്‍ സ്വന്തമാക്കിയ ശ്രീ ഇത് അര്‍ഹിക്കുന്നില്ല എന്ന് അവര്‍ കുറ്റപ്പെടുത്തി.നോക്ക്കൂലി തങ്ങളുടെ ജന്മാവകാശമാണെന്നും അത് വാങ്ങാന്‍ മറ്റാരെയും അനുവദിക്കില്ലെന്നും പറഞ്ഞു വിവിധ ട്രേഡ് യൂണിയനുകള്‍ നടത്തിയ പ്രകടനങ്ങള്‍ പലയിടത്തും അക്രമത്തില്‍ കലാശിച്ചു. തങ്ങള്‍ക്കു ന്യായമായും കിട്ടേണ്ട തുക നല്‍കാതെ ശ്രീയെ സമ്മാനം വാങ്ങാന്‍ അനുവദിക്കില്ല എന്നും അവര്‍ പറഞ്ഞു.
ഇതോടെ മറ്റു സര്‍ക്കാരുകള്‍ തങ്ങളുടെ പ്രമുഖ കളിക്കാര്‍ക്ക്‌ ഒരു കോടിയും രണ്ടു കോടിയും സമ്മാനം നല്‍കിയപ്പോള്‍ കേരള സര്‍ക്കാര്‍ ശ്രീശാന്തിനു 12 കോടി കൊടുത്തത് വിവാദമാകുകയാണ്.


No comments:

Post a Comment