ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും നമ്മളെ തേടിയെത്തുന്ന രാജയോഗം വീണ്ടും ഒരിക്കല്‍ കൂടി കടന്നു വന്നിരിക്കുന്നു. ഈ ദിനങ്ങളിലെല്ലാം നമ്മള്‍ രാജാക്കന്മാരാണ്.നമ്മളുടെ വിരല്‍തുമ്പില്‍ വിരിയുന്ന ഓരോ വോട്ടിനും വേണ്ടി നമ്മളെ രാജാക്കന്മാരാക്കി മാറ്റിയിരിക്കുന്നു.ഈ രാജയോഗം എന്നൊക്കെ പറയുന്നത് കേള്‍ക്കാന്‍ തന്നെ എന്താ ഒരു രസം.കൊള്ളാം ബല്ലേ ഭേഷ്.....
ജനങ്ങളുടെ നന്മക്കും സന്തോഷത്തിനും സമാധാനത്തിനും വേണ്ടി ഈ പാവപ്പെട്ട നേതാക്കന്മാര്‍ എന്തൊക്കെയാണ് ചെയ്യുന്നത്.എന്നിട്ടീ വൃത്തികെട്ട വോട്ടര്‍മാര്‍ ഇതൊന്നും മനസ്സിലാക്കുന്നില്ലല്ലോ. എന്നും നേരം വെളുക്കുന്നതിനു മുന്‍പ് എണീക്കണം.എന്നിട്ട് പല്ല് പോലും തേക്കാതെ പൊതു പ്രവര്‍ത്തനത്തിന് ഇറങ്ങണം.നേരമെങ്ങാന്‍ വെളുത്ത് പോയാല്‍ അന്ന് ചെയ്യാനുള്ള നൂറ്റിമുപ്പത്തിരണ്ട് കാര്യങ്ങള്‍ ചെയ്യാനാവില്ല.നേരം വെളുക്കുന്നതിനു മുന്‍പ് വീട്ടില്‍ നിന്ന് ഇറങ്ങി എന്ന് വെച്ചു വൈകീട്ട് നേരത്തെ വീട്ടില്‍ കേറി ചെല്ലാന്‍ പറ്റുമോ? അതും ഇല്ല.(അവിടെ എങ്ങിനെ സമാധാനമായി ഇരിക്കാന്‍ പറ്റും.ഈ സീരിയല് കാര് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാക്കിയില്ലേ.ഓട്ടോഗ്രാഫ്, പാരിജാതം, അമ്മക്കിളിക്കൂട്, ഹരിചന്ദനം,അലാവുദീന്‍ ....എന്തൊക്കെ കാണണം. അത് കൊണ്ട് വല്ലയിടത്തും തെണ്ടി തിരിഞ്ഞു പൊതു പ്രവര്‍ത്തനവും നടത്തി, മീറ്റിങ്ങും കൂടി കുറച്ച് പ്രസംഗവും കാച്ചി നാലിടത്ത് കേറി ആളായി നടക്കും. അല്ല പിന്നെ.....) രാത്രിയെന്നോ പകലെന്നോ ഭേതമില്ലാതെ ഈ പാവങ്ങള്‍ നമുക്ക് വേണ്ടി കഷ്ട്ടപ്പെടുകയാണ്.എന്നിട്ട് വല്ലപ്പോഴും ഒന്ന് വോട്ടു ചോദിച്ചു ചെല്ലുമ്പോള്‍ ഇവന്റെയൊക്കെ കാലു വരെ പിടിക്കണം.വിരലിന്റെ അറ്റം കൊണ്ട് ഒന്ന് ചിഹ്ന്നത്തില്‍ തൊടണം അത്രേ അല്ലെ ഉള്ളൂ. അതും വല്ലപ്പോഴും മാത്രം ഒന്ന് വോട്ടു ചോദിച്ചു ചെല്ലുമ്പോള്‍ ലൈറ്റ് ഇല്ല, റോഡ് മോശം, വെള്ളം കിട്ടുന്നില്ല, ഏതൊക്കെ പരാതികള്‍ കേള്‍ക്കണം.ഇവനൊക്കെ പോസ്റ്റുമ്മേ കേറി ഒരു ലൈറ്റ് ഇട്ടാലെന്താ കയ്യിലെ വാച്ചെങ്ങാന്‍ ഊരിപോകുമോ. എല്ലായിടത്തും ഈ രാഷ്ട്രീയക്കാര്‍ തന്നെ ഇടപെടണം എന്ന് പറഞ്ഞാല്‍ എങ്ങിനെയാ ശരിയാകുക???

കാര്യം അങ്ങിനെ ഒക്കെ ആണെങ്കിലും ദോഷം പറയരുതല്ലോ ഈ തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ പറഞ്ഞാല്‍ ഈ നേതാക്കന്മാര്‍ എന്തും ചെയ്യും.ജീവിക്കാന്‍ വേണ്ടി മരിക്കാന്‍ പോലും ഇവര്‍ തയ്യാറാണ്.വീട്ടില്‍ വോട്ടിന്റെണ്ണം കൂടുതലാണെങ്കില്‍ പ്രത്യേകിച്ചും.എന്തെങ്കിലും സംശയം ഉള്ളവര്‍ മുകളിലേക്ക് ഒന്ന് നോക്കിക്കേ.മൂന്ന്‍ ഫോട്ടോകള്‍...അര മണിക്കൂറിനുള്ളില്‍ എടുത്ത 3 ഫോട്ടോകള്‍ 1.കഴിഞ്ഞ ഒരു വര്‍ഷമായി ലൈറ്റ് കത്താത്തതില്‍ പ്രതിഷേധിച്ച് ആരോ പോസ്റ്റില്‍വെച്ച ബോര്‍ഡ് 2.സ്ഥാനാര്‍ഥി പ്രസംഗിക്കുന്നു (പോസ്റ്റിന്റെ മുകളില്‍ കത്താത്ത ലൈറ്റ്) 3.സ്ഥാനാര്‍ഥി പോയി അപ്പോള്‍ തന്നെ ലൈറ്റ് ശരിയാക്കുന്നു. മോഫൈലില്‍ എടുത്തതുകൊണ്ട് തെളിച്ചം കുറവാണ് പോരാത്തതിന് രാത്രിയും.രണ്ട് സിറ്റിംഗ് MLA മാര്‍ പോരിനിറങ്ങുന്ന ത്രിപൂണിത്തുറ മണ്ഡലത്തിലെ മരടില്‍ നിന്നുള്ള ദ്ദൃശ്യങ്ങള്‍ ആണിത് . ഒരു മണ്ടലമെന്നു പറഞ്ഞാല്‍ എന്താണെന്ന് വെച്ചിട്ടാ. ഒരാള്‍ എന്ത് മാത്രം കിടന്നു ഓടിയാലാണ് ഒന്ന് എല്ലാവരെയും കണ്ടു തീര്‍ക്കുന്നെ. ഇലക്ഷന്‍ കമ്മിഷന് പലതും പറയാം. പറഞ്ഞിട്ട് അങ്ങ് പോയാല്‍ മതി. ആറ് മണികഴിഞ്ഞു വീട്ടില്‍ ഇരിക്കാന്‍ പറഞ്ഞത് കേട്ടാല്‍ ഇലക്ഷന്‍ കഴിഞ്ഞും വീട്ടിലിരിക്കേണ്ടി വരും.അതുകൊണ്ട് വളരെ കഷ്ട്ടപ്പെട്ടു ബുദ്ധിമുട്ടി പ്രചരണത്തിന് ഇറങ്ങുകയാണ് അപ്പോഴാണ് ഒരു സംഗതി. സ്വീകരണ സ്ഥലത്തെ പോസ്റ്റില്‍ ലൈറ്റ് ഇല്ല.കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷന് മുന്‍പ് സമാധിയായതാണ്. ഇതുവരെ ശരിയാക്കാന്‍ പറ്റിയില്ല(ഭാഗ്യം വാര്‍ഡ് കൌണ്‍സിലര്‍ മറ്റേ പാര്‍ട്ടിയാ).ഏതോ കുരുത്തംകെട്ടവന്‍ പോസ്റ്റില്‍ കൊണ്ട് പോയി ഒരു ബോര്‍ഡും വെച്ചിട്ടുണ്ട്. "നമുക്കെല്ലാം വെളിച്ചം തന്നിരുന്ന ഈ വഴിവിളക്ക് നമ്മോടു വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്ഷം തികയുന്നു.ഈ പ്രകാശത്തിന്റെ നിത്യശാന്തിക്കായി നമുക്കൊരുമിച്ച് പ്രാര്‍ഥിക്കാം" എന്ന് (അമ്മച്ചിയാണേ ഈ ബോര്‍ഡ് ഞാന്‍ വെച്ചതല്ല. ഇതുമാതിരി കൂതറ പരിപാടിയെല്ലാം സാധാരണ ഞാന്‍ ചെയ്യാറുള്ളതുകൊണ്ട് എന്റെ നാട്ടുകാര്‍ ഇതുവരെ വിചാരിച്ചിരിക്കുന്നത് ഇത് എന്റെ വഹയാണ് എന്നാണ്.) പത്തു വോട്ട് പെട്ടിയില്‍ വീഴ്ത്താന്‍ പറ്റിയ അവസരം.സോറി പത്തു വോട്ട് മെഷിനില്‍ കേറാന്‍ പറ്റിയ ചാന്‍സ് !!!! മോനെ മനസ്സില്‍ ലഡ്ഡു പൊട്ടി....
സ്ഥാനാര്‍ഥിയുടെ നോട്ടം പോസ്റ്റിലെ കത്താത്ത ലൈറ്റ് ലേക്ക് (ഇതൊന്നു നന്നാക്കി തരാന്‍ ഇവിടാരുമില്ലേ എന്നഭാവത്തില്‍ )അടുത്ത നോട്ടം പോസ്റ്റ്‌ലെ ബോര്‍ഡ് ലേക്ക്.ഒന്നും ചോദിക്കുന്നില്ല പറയുന്നില്ല.അര മണിക്കൂറിനുള്ളില്‍ ലൈറ്റ് നന്നാക്കാന്‍ ആള് വരുന്നു ലൈറ്റ് ശരിയാക്കുന്നു (നോക്കണേ സമയം രാത്രി 9.30). പകല്‍ അവന്റെയൊക്കെ ഓഫീസില്‍ പോയി കാലുപിടിച്ച് പറഞ്ഞാല്‍ ഒന്ന് തിരിഞ്ഞു നോക്കാത്ത ഓഫീസര്‍മാര്‍ രാത്രിക്ക് രാത്രി പോസ്റ്റില്‍ കേറി ലൈറ്റ് നന്നാക്കി.....ഗ്രേറ്റ് !!!!! മേരാ ഭാരത് മഹാന്‍!!! എന്തൊരുത്സാഹം അച്ചടക്കം അനുസരണ ഹോ... ഇത്രയും ആത്മാര്‍ഥതയുള്ള രാഷ്ട്രീയക്കാരെയും ജീവനക്കാരെയും കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ കുളിര് കോരുന്നു...ദാ..രോമാഞ്ചം.......
ലൈറ്റ് വന്നു തൊട്ടു പുറകെ സ്വാഭാവികമായും അതിന്റെ പ്രിതൃത്തത്തെ സംബന്ധിച്ചു അവകാശവാദങ്ങളും തുടങ്ങി.ഇരുമുന്നണികളും തങ്ങളാണ് ലൈറ്റ് വെച്ചതെന്ന് അവകാശപ്പെട്ടു.ലൈറ്റ് ആര് ശരിയാക്കി എന്നത് സംബന്ധിച്ച സംശയം തീരുന്നില്ല. അന്വോഷണം CBI ക്ക് വിടേണ്ട അവസ്ഥ ആയിട്ടുണ്ട്.ആകെ സംശയം.വാര്‍ഡുഭരിക്കുന്ന ഇടതുപക്ഷ കൌണ്‍സിലര്‍ ആണോ അതോ വലതുപക്ഷ സ്ഥാനാര്‍ഥി ആണോ? കുറെ പേര്‍ പറയുന്നു കൌണ്‍സിലര്‍ പറഞ്ഞിട്ടാണെന്ന്.കുറെ പേര്‍ പറയുന്നു സ്ഥാനാര്‍ഥി പറഞ്ഞിട്ടാണെന്ന്.എനിക്ക് മനസ്സിലാകാത്തതിതല്ല , ഇരുകൂട്ടരും അപ്പോള്‍ ഇതുവരെ എവിടെയായിരുന്നു???????? വര്ഷം ഒന്നാകുന്നു ഈ പരിസരം ഇരുട്ടിലാണ്ടിട്ട്.ഒന്ന് ശരിയാക്കിത്താ എന്റെ സാറേ എന്നും പറഞ്ഞു കുറെ പേരുടെ പുറകില്‍ കുറെ പേര്‍ നടന്നതാ.അപ്പോള്‍ ഒരു മുന്നണിയും കണ്ടില്ല ഒന്ന് സഹായിക്കാന്‍. ഒരു മുന്നണിക്കും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ അത് നന്നാക്കാനോ തോന്നിയില്ല.ഇപ്പോള്‍ തിരഞ്ഞെടുപ്പടുത്തപ്പോള്‍ ഓരോ ചെറിയ കാര്യങ്ങള്‍ക്ക് പോലും അവകാശവാദം ഉന്നയിക്കാന്‍ മത്സരിക്കുന്നു.എന്തൊരു സേവനം.
പൊതുവഴിയില്‍ വെളിച്ചം ഉറപ്പുവരുത്തേണ്ടത് ഉത്തരവാദപ്പെട്ട നേതാക്കളാണ്, അതതു വാര്‍ഡുകളിലെ തിരഞ്ഞെടുക്കപ്പെട്ട കൌണ്‍സിലര്‍മാരാണ്.അത് അവരുടെ ചുമതലയാണ്. പൊതുവഴിയില്‍ ഇരുട്ടുള്ള സ്ഥലങ്ങളില്‍ വൈദ്യുതവിളക്കുകള്‍ സ്ഥാപിച്ചത് ആരുടെയും ഔദാര്യമല്ല അത് ജനങ്ങളുടെ അവകാശമാണ്. അതുപോലെതന്നെ ഏതെങ്കിലും വഴിവിളക്ക് കത്തുന്നില്ലെങ്കില്‍ അത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക എന്നത് ജനങ്ങളുടെയും കടമയാണ്.അത് മനസ്സിലാക്കാതെ ഒരു ലൈറ്റ് തെളിയിച്ച വകയില്‍ വോട്ടു ചോദിക്കുക എന്ന് പറയുന്നത് അല്‍പ്പം കടന്ന കയ്യാണ്.

ആരു പറഞ്ഞിട്ടാനെങ്കിലും പ്രശ്നം തീര്‍ന്നാല്‍ മതി. എനിക്കെന്തായാലും വോട്ടില്ല.വോട്ട് ചെയ്തു കഴിയുന്നത് വരെ നമ്മള്‍ പറയുന്നത് അവര്‍ കേള്‍ക്കും അത് കഴിഞ്ഞാല്‍ അവര്‍ പറയുന്നത് നമ്മള്‍ അനുസരിക്കണം.അങ്ങിനെയാണല്ലോ ഇതുവരെ നടന്നിട്ടുള്ളത്.എന്തായാലും ഇടയ്ക്കു ഓരോ സ്ഥാനാര്‍ഥികള്‍ വരുന്നത് നമ്മള്‍ക്ക് നല്ലതാണ് ലൈറ്റ് വരും റോഡ് വരും വെള്ളം വരും. എന്തൊക്കെ സൌകര്യങ്ങളാണ് ഇവര്‍ ഒരുക്കുന്നത് . അടുത്ത സ്ഥാനാര്‍ഥി ഒരു പദയാത്ര നടത്തി വരണേ എന്നാണ് ഇപ്പോള്‍ പ്രാര്‍ഥിക്കുന്നത്. നാല് വര്ഷം മുന്‍പ് അപ്പോഴത്തെ കൌണ്‍സിലരുടെ ഇളയ മകന്റെ കല്യാണത്തിന് വേണ്ടി ആയിരുന്നു റോഡ് അവസാനമായി ടാര്‍ ചെയ്തത്.പിന്നെ ആ വീട്ടില്‍ കല്യാണങ്ങള്‍ ഒന്നും ഇല്ലാതിരുന്നത് കൊണ്ട് ടാര്‍ ചെയ്തില്ല.ഇനിയിപ്പോ മൂത്തമകളുടെ മൂത്തമോളെ എന്ന് കേട്ടിക്കുമോ ആവോ...അതിനു മുന്‍പ് ഒരു ടാറിങ്ങിനു വകുപ്പ് കാണുന്നില്ല. അല്ലെങ്കില്‍ പിന്നെ പാടം നികത്തി ഫ്ലാറ്റ് പണിയാന്‍ പോകുന്ന വെറുക്കപ്പെട്ടവര്‍ കനിയണം. കേരളത്തിലെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ഒരു പഞ്ചായത്തിന് (മുന്‍പ് പഞ്ചായത്ത് ഇപ്പോള്‍ മുനിസിപ്പാലിറ്റി) ടാറിങ്ങിനു പണം ഇല്ല പോലും.
ഓണം, വിഷു, ഈസ്റ്റര്‍, ബക്രീദ് , ക്രിസ്മസ് തുടങ്ങിയ വിശേഷദിനം പോലെ മലയാളിയുടെ മനസ്സില്‍ കുറിച്ചിട്ട തിരഞ്ഞെടുപ്പ് ദിനം പതിവ് പോലെ ഇക്കുറിയും ഗംഭീരമായി വെള്ളമടിച്ച് ആഘോഷിക്കും. ഒരു സംശയവും വേണ്ട. കുപ്പി അന്ന് കിട്ടാത്തതുകൊണ്ട് കുറച്ച് നേരത്തെ സ്റ്റോക്ക് ചെയ്യും. അത്രയേ ഉള്ളൂ മലായാളിയോടാ കളി. എന്തൊക്കെ പറഞ്ഞാലും രാവിലെ തന്നെ തന്റെ പരമാധികാരം വിനിയോഗിച്ചിട്ടെ ബാക്കി കാര്യം ഉള്ളൂ. എല്ലാ തിരക്കുകളും മാറ്റിവെച്ചു തന്നെ ഭരിക്കേണ്ടത് ആരാണ് എന്ന് അവന്‍ തീരുമാനിക്കും. മഹത്തായ ജനാധിപത്ത്യത്തില്‍ പങ്കാളിയാകും...വോട്ടു ചോദിച്ചു വരുന്ന സ്ഥാനാര്‍ഥികളെയും കൂട്ടരെയും കാണുമ്പോള്‍ എനിക്ക് ഓര്‍മ്മവരുന്നത് പെട്രോമാക്സ് വിളക്കുമായി തവളകളെ പിടിക്കാനിറങ്ങുന്ന തവള പിടുത്തക്കാരെയാണ്...........

No comments:
Post a Comment